ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന് സ്വയം ഭരണം നൽകാമെന്ന് നൽകിയിരുന്ന വാക്ക് ചൈന പാലിച്ചില്ലെന്നും ഇതിനെ തുടർന്ന് അമേരിക്ക ഹോങ്കോങിനെതിരെ നടത്താൻ പോകുന്ന നീക്കങ്ങൾ ഹോങ്കോങിനും ചൈനക്കും ഒരുപോലെ നാശം വരുത്തുമെന്നും വൈറ്റ് ഹൗസിൽ നടന്ന ന്യൂസ് കോൺഫറൻസിൽ ട്രംപ് പറഞ്ഞു.
ഹോങ്കോങ്ങുമായി അമേരിക്ക ഏർപ്പെട്ടിട്ടുള്ള എല്ലാ കരാറുകളും റദ്ദാക്കുന്നതിനായുള്ള നടപടികൾ ട്രംപ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.ചൈനയിൽ നിന്നുമുള്ളവരെ യൂണിവേഴ്സിറ്റികളിലൊന്നും പ്രവേശിപ്പിക്കരുത് എന്നതിനെ സംബന്ധിച്ചുള്ള പ്രഖ്യാപനവും ട്രംപ് നടത്തിയിട്ടുണ്ട്.അമേരിക്കയിൽ പഠിക്കുന്ന 3000 മുതൽ 5000 ത്തോളം വിദ്യാർത്ഥികളെയാണ് ഇത് ബാധിക്കാൻ പോകുന്നത്.
Discussion about this post