ലോകത്തിലെ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങളുടെ സംഘടനയായ G7 യോഗം സെപ്റ്റംബറിൽ നടന്നേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലപ്പഴക്കം ചെന്ന ഒരു സംഘടനയാണ് G7 എന്ന് വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ്, ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെ കൂടി സഖ്യത്തിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു. സംഘടനയെ പുനർനാമകരണം ചെയ്തു G10 എന്നാക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ, പത്രപ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സെപ്റ്റംബറിലോ നവംബറിൽ നടക്കുമെന്ന് കരുതപ്പെടുന്ന യോഗത്തിൽ അമേരിക്കയാണ് ആതിഥ്യം വഹിക്കുന്നത്.
Discussion about this post