കോവിഡ് മഹാമാരിയിൽ നിരവധി പേർ യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിയായി ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കോവിഡ് പ്രധാനമായും ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ്.സാധാരണ പ്രാണായാമമല്ലാതെ കുംഭകം, ശീതളി, ഭ്രമരീ എന്നിങ്ങനെ നിരവധി തരം പ്രാണായാമങ്ങൾ ഉണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.ലോക്ഡൗൺ ഈ കാലഘട്ടത്തിൽ യോഗയ്ക്ക് പ്രചാരം ഒരുപാട് വർദ്ധിച്ചെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. രോഗപ്രതിരോധ ശക്തി കൂട്ടാൻ ഉപകരിക്കുന്ന ഇത്തരം പ്രാണായാമങ്ങൾ ഈ ഒരു സാഹചര്യത്തിൽ ശീലമാക്കണമെന്നും, യോഗ സമൂഹത്തിനും, പ്രതിരോധത്തിനും ഐക്യത്തിനും വളരെ നല്ലതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.










