തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് 1.34 ലക്ഷം ആളുകള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് 1,34,654 പേര് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 1,33,413 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 1241 പേര് ആശുപത്രി നിരീക്ഷണത്തിലുമാണ്. 208 പേരെയാണ് ഞായറാഴ്ച പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊറോണ കാലത്ത് സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് പുറത്തുനിന്ന് എത്തിയത്. ഇതില്‍ വിമാനത്താവളം വഴി വന്ന 19,662 പേരും തുറമുഖം വഴി വന്ന 1621 പേരും ചെക്ക് പോസ്റ്റ് വഴി വന്ന 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 64,093 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,506 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,604 സാമ്പിളുകള്‍ നെഗറ്റീവായി.
Discussion about this post