ന്യൂഡൽഹി: ഡൽഹിയുടെ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം. ഒരാഴ്ചയ്ക്കുശേഷം ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്തി അതിർത്തികൾ ഇനിയും അടച്ചിടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും.അടച്ചിടൽ കാലഘട്ടത്തിൽ, അവശ്യ സേവനങ്ങൾ മാത്രമേ അതിർത്തികളിലൂടെ അനുവദിക്കുകയുള്ളൂ.
കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ ഇളവുകളും പ്രാബല്യത്തിൽ വരുത്തിയെന്നും വാഹനങ്ങളിൽ യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഡൽഹിയിലെ എല്ലാ കടകളും ഇന്നുമുതൽ തുറന്നു പ്രവർത്തിക്കും.വ്യവസായങ്ങളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ഡൽഹി പിൻവലിച്ചിട്ടുണ്ട്.ബാർബർ ഷോപ്പുകളും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും.
Discussion about this post