കൊല്ലം അഞ്ചലിൽ നടന്ന ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്റെ സഹോദരിയും അമ്മയും കസ്റ്റഡിയിൽ.ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ചതോടെ പുനലൂരിലെ പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് സൂരജിനെയും അച്ഛനെയും പോലീസ് ചോദ്യം ചെയ്യുന്നത്.ഗാർഹിക പീഡനത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അതേസമയം, ഉത്രയുടെ സ്വർണാഭരണങ്ങൾ അമ്മ മണിമേഖല തിരിച്ചറിഞ്ഞിട്ടുണ്ട്.ഉത്രയുടെ കൂടുതൽ സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നും ഇപ്പോഴുള്ള അന്വേഷണത്തിൽ പൂർണ തൃപ്തനാണെന്നും പിതാവ് വിജയസേനൻ പറഞ്ഞു.
Discussion about this post