Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിപിഎം നേതാക്കളുടെ കൂടുതല്‍ പ്രളയഫണ്ട് തട്ടിപ്പ് പുറത്താവുന്നു; 73ലക്ഷത്തിന്റെ പുതിയ തട്ടിപ്പ് കേസ് കൂടി രജിസ്ട്രര്‍ ചെയ്തു

by Brave India Desk
Jun 3, 2020, 02:33 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: എറണാകുളത്ത് സിപിഎം നേതാക്കള്‍ പ്രളയ ഫണ്ട് തട്ടിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിലാണ് പുതിയ കേസ്. കലക്ടറേറ്റ് ജീവനക്കാരന്റെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ജില്ലാ കലക്ടര്‍ ആഭ്യന്തര പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തിലാണ് ദുരിതാശ്വാസ വിഭാഗത്തില്‍ നിന്ന് പണം നേരിട്ട് തട്ടിയെടുത്തെന്ന പുതിയ കണ്ടെത്തല്‍ ഉണ്ടാകുന്നത്. കലക്ടര്‍റുടെ നി!ദ്ദേശപ്രകാരമാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നല്‍കിയത്. കലക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്കം അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. 73,13,100 രൂപയുടെ കുറവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിട്ടുള്ളത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവര്‍ തന്നെ അപഹരിച്ചതാകാമെന്നാണ് നിഗമനം. വ്യാജ രസീതുകള്‍ വഴിയാണ് തുക തട്ടിയതെന്നാണ് വിലയിരുത്തല്‍. പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കലക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണു പ്രസാദ് പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകള്‍ കലക്ടറേറ്റില്‍ ക്രൈം ബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയില്‍ കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കലക്ടറേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്‍കിയത്. ഈ വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Stories you may like

‘പാർട്ടിക്കുള്ളിൽ നന്മമരങ്ങൾ വളരേണ്ട, പുറത്തുപോയവർ നന്നാക്കാനും വരേണ്ട’;താക്കീതുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗം!

ഭാഗ്യക്കുറിയിൽ വൻ പൊളിച്ചെഴുത്ത്; ടിക്കറ്റ് വില കൂട്ടാതെ കൂടുതൽ സമ്മാനങ്ങളും ഉയർന്ന കമ്മിഷനും; ലോട്ടറി ഏജന്റുമാർക്ക് ആശ്വാസവാർത്ത!

തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന അന്‍വര്‍, ഭാര്യ ഖൌറത്ത്, എന്‍എന്‍ നിതിന്‍, നിതിന്റെ ഭാര്യ ഷിന്റു എന്നിവര്‍ കേസില്‍ പ്രധാന പ്രതികളാണ്. ആരോപണം പ്രതിഷേധമായതോടെ ഇവരെ പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്താക്കി. സിപിഎം നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗം വരെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. 73 ലക്ഷം രൂപയുടെ പുതിയ കേസില്‍ ഈ പ്രതികള്‍ക്കുള്ള പങ്കിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷണം തുടങ്ങിയിട്ടുള്ളത്.

Tags:
Share23
Tweet
SendShare

Latest stories from this section

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

മഴ മാറി എരിപൊരി വെയിൽ; സെപ്റ്റംബറിലും വേനൽച്ചൂടിൽ വെന്തുരുകി കേരളം, ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

Latest News

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘പാർട്ടിക്കുള്ളിൽ നന്മമരങ്ങൾ വളരേണ്ട, പുറത്തുപോയവർ നന്നാക്കാനും വരേണ്ട’;താക്കീതുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗം!

വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യ; 40 സുഖോയ്-30 എംകെഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടി ഡിഎസി യോഗം

വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യ; 40 സുഖോയ്-30 എംകെഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടി ഡിഎസി യോഗം

രക്ഷിക്കണം, ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്’; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥിയുടെ കണ്ണീരണിയിക്കുന്ന എസ്.ഒ.എസ് വീഡിയോ!

രക്ഷിക്കണം, ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്’; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥിയുടെ കണ്ണീരണിയിക്കുന്ന എസ്.ഒ.എസ് വീഡിയോ!

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി വരുമാനം കൊണ്ട് വാങ്ങുക 30,000 ഡ്രോണുകൾ!

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ത്യ എണ്ണ വാങ്ങുന്നത് സ്വന്തം വികസനത്തിന്, റഷ്യയെ സഹായിക്കാനല്ല’

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

പാരിസിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ -ഫ്രഞ്ച് ബന്ധത്തിന് പുതിയ കരുത്തേകും: പ്രധാനമന്ത്രി

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ഭാഗ്യക്കുറിയിൽ വൻ പൊളിച്ചെഴുത്ത്; ടിക്കറ്റ് വില കൂട്ടാതെ കൂടുതൽ സമ്മാനങ്ങളും ഉയർന്ന കമ്മിഷനും; ലോട്ടറി ഏജന്റുമാർക്ക് ആശ്വാസവാർത്ത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies