നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിന് 50 കിലോമീറ്റർ അകലെയുള്ള അലിബാഗ് തീരത്തേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുകൾ.അടുത്ത കുറച്ചു മണിക്കൂറുകൾക്കുള്ളിൽ മുംബൈ, താനെ നഗരങ്ങളിലേക്ക് ‘നിസർഗ’ പ്രവേശിക്കുമെന്നാണ് സൂചനകൾ.മഹാരാഷ്ട്രയുടെ അയൽ സംസ്ഥാനമായ ഗുജറാത്തിനേയും ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ട്.
ഇതേ തുടർന്ന്, 43 ഓളം ദുരന്ത നിവാരണ സേനകളെയാണ് നാശനഷ്ട്ടത്തിനു സാധ്യതയുള്ള ഗുജറാത്തിലും മഹാരാഷ്ട്രയിലും വിന്യസിച്ചിരിക്കുന്നതെന്ന് ദേശിയ ദുരന്ത നിവാരണ സേനയുടെ ഡയറക്ടർ ജനറലായ എസ് എൻ പ്രഥാൻ വ്യക്തമാക്കി.:നിസർഗ ‘നാശം വിതക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം ജനങ്ങളെ ഇതിനോടകം തന്നെ മാറ്റിപാർപ്പിച്ചു കഴിഞ്ഞു.വടക്കൻ മഹാരാഷ്ട്രയിലും പൂനെയിലും അഹ്മദ്നഗറിലുമെല്ലാം വലിയ തോതിലുള്ള മഴയും പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post