തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. മൃതദേഹം മതാചാരം ഒഴിവാക്കി ദഹിപ്പിക്കാനാണ് തീരുമാനം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ സംസ്‌കാരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് മലമുകള്‍ സെമിത്തേരിയില്‍ ദഹിപ്പിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സംസ്‌കാരം നടത്താതെ നഗരസഭാ അധികൃതര്‍ മടങ്ങുകയായിരുന്നു.തര്‍ക്ക സ്ഥലത്ത് സംസ്‌കാരചടങ്ങുകള്‍ നടത്തേണ്ടതില്ലെന്നും മതാചാരം ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കാനും കുടുംബം അനുമതി നല്‍കി. സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന നിലപാടിലായിരുന്നു സഭാനേതൃത്വം.
മെഡിക്കല്‍ കോളേജിലെ തീവ്ര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഫാദര്‍ കെ ജി വര്‍ഗീസ് രണ്ടാം തീയതി പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധിതനായതിനാല്‍ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്.
Discussion about this post