ഡൽഹി : ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പ്രതിരോധ സെക്രട്ടറിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ 35 പേരോട് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
അജയ്കുമാറുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.മുന്കരുതലിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗടക്കമുള്ള ഉന്നതരാരും തന്നെ ഓഫീസിൽ വരുന്നില്ല.കെട്ടിടം അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.












Discussion about this post