കൊച്ചി: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി സിപിഎം നേതാവ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ഇന്നലെ ഉപാധികളോടെ ജാമ്യം നല്‍കിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
എറണാകുളം കളക്ട്റ്റിലെ പരാതി പരിഹാര സെല്ലിലെ ക്‌ളര്‍ക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ നിതിന്‍ എന്നിവര്‍ക്കാണ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയത്. പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ രണ്ടാമത്ത് രജിസ്റ്റര്‍ ചെയ്ത കേസിലും വിഷ്ണു പ്രസാദിന് മുഖ്യപങ്കുണ്ടെന്നാണ് സൂചന.
തട്ടിപ്പിന് പിന്നില്‍ എറണാകുളം സിപിഎമ്മിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആഭ്യന്തരവകുപ്പിന് സംഭവിച്ച വീഴ്ചയില്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരാവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കളക്ട്രേറ്റിലെ നാല് ജൂനിയര്‍ സൂപ്രണ്ടുമാര്‍ വ്യാജ രസീതിയില്‍ ഒപ്പു വെച്ചു. ഒളിവില്‍ കഴിയുന്ന മൂന്ന് പേരെ പിടികൂടിയാല്‍ എറണാകുളത്തെ സിപിഎമ്മിലെ ഉന്നതരുടെ പങ്ക് പുറത്ത് വരുമെന്നും പ്രതിഷേധ സമരത്തില്‍ ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. അതേസമയം കൊച്ചിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.സമൂഹ്യ അകലം ഇല്ലാതെ സമരം നടത്തിയതിനാണ് കേസ്













Discussion about this post