ഇ പി ജയരാജനെ ബോംബ് എറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ 38 ബിജെപി പ്രവര്‍ത്തകരെ വെറുതെവിട്ടു
രണ്ടായിരം ഡിസംബര്‍ 2 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം
സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി 4 വെറുതെവിട്ടത്.
സ്വതന്ത്ര സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്രമിച്ചവരെ ജയരാജനും ഡ്രൈവറും തിരിച്ചറിഞ്ഞിരുന്നില്ല. സാക്ഷികളെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു
Discussion about this post