ചെന്നൈ : ‘മൻ കി ബാത്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്രയ്ക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് പീസ് ഗുഡ്‌വിൽ അംബാസഡറായി നിയമനം.മധുരയിലെ ബാർബർ ഷോപ്പ് ഉടമ മോഹന്റെ 13 വയസ്സുകാരിയായ മകൾ നേത്രയുടെ വിദ്യാഭ്യാസ ചെലവിലേക്കായി മോഹൻ 5 ലക്ഷം രൂപ സ്വരൂപിച്ചു വെച്ചിരുന്നു.എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പാവപ്പെട്ട കുടുംബങ്ങൾ പട്ടിണിയിലായത് അറിഞ്ഞ നേത്ര, ഈ പണം കൊണ്ട് പാവപ്പെട്ടവർക്ക് നിത്യോപയോഗസാധനങ്ങളുടെ കിറ്റുകൾ വാങ്ങി നൽകാൻ പിതാവിനോടാവശ്യപ്പെട്ടു. ഇതുപ്രകാരം മോഹനും മറ്റു കുടുംബാംഗങ്ങളും ചേർന്ന് അഞ്ച് കിലോ അരി, പലചരക്ക്, പച്ചക്കറികൾ എന്നിവയടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.600 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 ന് സംപ്രേഷണം ചെയ്ത ‘മൻ കി ബാത്’ പരിപാടിയിൽ ഇവരുടെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിരുന്നു.ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നേത്രയെ യു.എൻ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചത്. ന്യൂയോർക്ക്, ജനീവ എന്നിവിടങ്ങളിൽ നടക്കുന്ന സിവിൽ സൊസൈറ്റി സമ്മേളനങ്ങളിൽ പ്രഭാഷണം നടത്താനും നേത്രയെ യു.എൻ ക്ഷണിച്ചിട്ടുണ്ട്.ഇതുകൂടാതെ ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഐക്യരാഷ്ട്രസംഘടന അനുവദിച്ചു.
Discussion about this post