ഡല്‍ഹിയിലെ വര്‍ഗ്ഗീയ കലാപത്തിന്‌റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ സഫൂറയെ ജയില്‍ മോചിതയാക്കണമെന്ന് സംവിധായകന്‍ ആഷിക് അബു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഫ്രീ സഫൂറ ഹാഷ് ടാഗുമായി ആഷിഖ് അബു രംഗത്തെത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 13 നാണ് ഡല്‍ഹി കലാപത്തിന്റെ മുഖ്യ അസൂത്രകരില്‍ ഒരാളായ സഫൂറയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലേക്ക് അയച്ചത്. ഗര്‍ഭിണിയായതിനാല്‍ തന്നെ മോചിപ്പിക്കണം എന്ന ആവശ്യം കോടതി തള്ളിയിരുന്നു.
UAPA. വകുപ്പ് ചുമത്തിയ നടപടിയും കോടതി ശരിവച്ചിരുന്നു. സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്ന പ്രകോപനപരമായ പ്രവൃത്തികളിലൂടെ സഫൂറ നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ് എന്നിങ്ങനെയായിരുന്നു കോടതിയുടെ പരാമര്‍ശം.
‘മുസ്ലിം മത മൗലികവാദികളുടെ നിലപാടിനെ പിന്തുണക്കുന്നയാളാണ് ആഷിഖ് അബു , പകല്‍ സിപിഎം രാത്രി സുഡാപ്പി’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിന് ലഭിക്കുന്നത്.
കലാപകാരികളെ പരസ്യമായി പിന്തുണക്കുന്ന ഇടത് സാംസ്‌ക്കാരിക നായകരുടെ നിലപാടിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/AashiqAbuOnline/photos/a.346311632204619/1660732704095832/?type=3&theater













Discussion about this post