ഗുണനിലവാരമില്ലാത്ത എൻ95 മാസ്‌ക്കുകൾ വിറ്റതിന് ചൈനീസ് കമ്പനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കേസെടുത്തു.മെഡിക്കൽ ഉദ്യോഗസ്ഥർക്കും മറ്റു മുൻനിര ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള അരലക്ഷത്തോളം എൻ95 മാസ്‌കുകളാണ് ചൈനീസ് കമ്പനിയിൽ നിന്നും അമേരിക്ക വാങ്ങിയത്.വ്യാജ മാസ്‌ക്കുകൾ ലഭിച്ചതിനെ തുടർന്ന് ന്യൂയോർക്കിലുള്ള ബ്രൂക്ലിനിലെ ഫെഡറൽ കോടതിയിൽ അമേരിക്ക പരാതി നൽകുകയായിരുന്നു.
മൂന്ന് ബാച്ചുകളായി കമ്പനി കയറ്റി അയച്ച എൻ95 മാസ്‌ക്കുകൾ ഇറക്കുമതി ചെയ്യാൻ ഒരു മില്യൺ യുഎസ് ഡോളറിലധികം പണം അമേരിക്ക ചിലവാക്കിയിട്ടുണ്ട്.ഈ മാസ്‌ക്കുകൾ എൻ95 മാനദണ്ഡം പാലിക്കുന്നുണ്ടെന്നും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സാക്ഷ്യപത്രം നൽകിയിട്ടുണ്ടെന്ന് കമ്പനി തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.വ്യാജ വെന്റിലേറ്ററുകളും മാസ്‌കുകളുമാണ് ചൈന കയറ്റി അയക്കുന്നതെന്ന് ആരോപിച്ച് ഇതിനു മുമ്പും വിവിധ രാജ്യങ്ങൾ രംഗത്തു വന്നിട്ടുണ്ട്.
Discussion about this post