കോവിഡ്-19 മഹാമാരിയെ കുറിച്ച് അമേരിക്കയെ ജനുവരി നാലാം തീയതി തന്നെ അറിയിച്ചിരുന്നുവെന്ന് ചൈന.ലോകാരോഗ്യ സംഘടനയേയും, ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗം അമേരിക്കയെയും കൃത്യസമയത്ത് തന്നെ വിവരം ധരിപ്പിച്ചിരുന്നുവെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ അംഗമായ മാ ഷെവോവെ അറിയിച്ചു.
രോഗവ്യാപനം നിയന്ത്രണാതീതമാകുന്നതു വരെ ചൈന മഹാമാരിയുടെ വിവരം മറച്ചു വെച്ചുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി തവണ വേദികളിൽ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുള്ളതാണ്.
Discussion about this post