ശബരിമല നട ഈ മാസം 14 ന് തന്നെ തുറക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ വാസു. ഒരു തരത്തിലുള്ള ആൾക്കൂട്ടവും ശബരിമലയിൽ ഉണ്ടാകില്ലെന്നും വാസു പറഞ്ഞു.
തന്ത്രിമാരോട് ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. പ്രവേശന വിലക്കിനും ഉത്സവം മാറ്റിവയ്ക്കാനും നിലവിൽ തീരുമാനമില്ലെന്നും വാസു വ്യക്തമാക്കി.
പ്രവേശനം ദേവസ്വംബോർഡിന്റെ ഭരണപരമായ കാര്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അതേസമയം തന്ത്രിയുടെയും ഹിന്ദു സംഘടനകളുടെയും എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം.
Discussion about this post