ഡല്‍ഹി: കേരളത്തിലെ മദ്യനയം ഒരു രാത്രികൊണ്ട് തയാറാക്കിയതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.2011ലെ മദ്യനയത്തില്‍ തന്നെ ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ഇളവ് അനുവദിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
യോഗ്യതയുള്ളവര്‍ ആരെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. യോഗ്യതയുള്ളവരില്‍ ആരെയെങ്കിലും അവഗണിച്ചാല്‍ മാത്രമേ വിവേചനത്തിന്റെ വിഷയം ഉദിക്കുന്നുള്ളൂവെന്ന്, സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കബില്‍ സിബില്‍ ചൂണ്ടിക്കാട്ടി.
യോഗ്യതയുള്ളവരെ നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് പൂര്‍ണ സ്വാതന്ത്രമുണ്ടോ എന്ന് കോടതി ആരാഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പഠനങ്ങള്‍ നടത്തിയിരുന്നോ എന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു. സമ്പൂര്‍ണ മദ്യ നിരോധനം പരാജയപ്പെട്ടതാണെന്നും എന്തിനാണ് വീണ്ടും നടപ്പാക്കുന്നതെന്നും കോടതി സംസ്ഥാനത്തോട് ചോദിച്ചിരുന്നു.
Discussion about this post