തൃശ്ശൂർ : കേരളത്തിൽ കോവിഡ് രോഗബാധ മൂലം ഒരാൾ കൂടി മരിച്ചുവെന്ന് അധികൃതർ. തൃശ്ശൂരിൽ ഏഴാം തീയതി ശ്വാസതടസ്സം മൂലം മരണമടഞ്ഞ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റേത് കോവിഡ് മരണമായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 17 ആയി ഉയർന്നു.87 വയസ്സുണ്ടായിരുന്ന കുമാരൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആദ്യ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നെങ്കിലും കോവിഡ് മരണത്തിൽ അധികൃതർ ഉൾപ്പെടുത്തിയിരുന്നില്ല. കുമാരന് രോഗബാധയുണ്ടായത് എങ്ങനെയാണെന്ന് ഇപ്പോഴും സ്ഥിരീകരിക്കാൻ ആയിട്ടില്ല.
Discussion about this post