കോവിഡ്-19 മഹാമാരിയുടെ ചികിത്സയ്ക്ക് ലോക വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഇന്ത്യ നീക്കി.കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇന്ത്യയിൽ രോഗവ്യാപനം സജീവമായതോടെ മലേറിയയുടെ ചികിത്സയ്ക്കു പ്രയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിരുന്നു.കോവിഡ് പ്രാഥമിക ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പലരും അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യ മുപ്പതോളം രാഷ്ട്രങ്ങളിലേക്ക് ഈ മരുന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്.മരുന്നിന് ഇന്ത്യയിൽ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര മന്ത്രാലയം നേരത്തെ കയറ്റുമതിക്ക് അനുമതി റദ്ദാക്കിയത്.
Discussion about this post