മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.ഇന്നലെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന രോഗി മരിച്ചത്.ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അബ്ദുൾ മജീദ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാളെ കോവിഡ് നിരീക്ഷണത്തിലാക്കിയിരുന്നു.തുടർന്ന്,സ്രവ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തു.തുടർന്ന് രാത്രിയോടെ ഫലം വന്നപ്പോഴാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
Discussion about this post