തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ മറവിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വൈദ്യുത വകുപ്പിന്റെ നടപടിക്കെതിരെ വിളക്കുകളാണ് പ്രതിഷേധിക്കാനുള്ള പ്രതിഷേധ പരിപാടിയുമായി യുഡിഎഫ്. ‘ ലൈറ്റ് ഓഫ് കേരള’ എന്ന പേരു നൽകിയിരിക്കുന്ന പ്രതിഷേധ പരിപാടിയിൽ ഈ മാസം പതിനേഴാം തീയതി രാത്രി 9 മണി മുതൽ 3 മിനിറ്റ് വൈദ്യുത വിളക്കുകൾ അണച്ച് പ്രതിഷേധിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
കോവിഡ് മഹാമാരിയ്ക്കിടയിൽ മീറ്റർ റീഡിങ് നടന്നില്ല. ഈ പേരും പറഞ്ഞു വൈദ്യുതിവകുപ്പ് ജനങ്ങളെ കൊള്ളയടിക്കുകയാണ്.കുത്തനെ കൂട്ടിയ വൈദ്യുതി ചാർജ്ജ് പൊതുജനത്തിന് താങ്ങാനാവില്ല.കൂട്ടിയ അധിക തുക പിൻവലിക്കും വരെ സമരം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Discussion about this post