വാഷിംഗ്ടൺ : എച്ച്-1ബി ഉൾപ്പെടെയുള്ള ചില തൊഴിൽ വിസകൾക്ക് തൽക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വിദേശ സാങ്കേതിക വിദഗ്ദ്ധരെ മറ്റും അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയാണ് എച്ച്-1ബി. കോവിഡ്-19 മഹാമാരി അമേരിക്കയെ കാര്യമായി ബാധിച്ചിരുന്നു.ഇതേ തുടർന്നുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
അമേരിക്കയുടെ എച്ച്-1ബി വിസ കയ്യിലുള്ളവർക്ക് വിലക്ക് മാറുന്നത് വരെ തൊഴിൽ ആവശ്യങ്ങൾക്കായി അമേരിക്കയിലെ സമീപിക്കാൻ കഴിയില്ല.എന്നാൽ, വിസയുമായി അമേരിക്കയിൽ ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരെ ഈ വിലക്ക് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post