ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കൊറോണ വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.വരുന്ന 16,17 തീയ്യതികളിലായിരിക്കും യോഗം. രണ്ടുദിവസമായി ചേരുന്ന യോഗത്തിന്റെ ആദ്യ ദിവസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 3 ലക്ഷം കഴിഞ്ഞു. പ്രതിദിന കണക്കുകളിലും രോഗികളുടെ എണ്ണം പതിനായിരം കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ആദ്യ ദിന ചര്‍ച്ച. രണ്ടാമത്തെ ദിവസം കൂടുതല്‍ കോസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടക്കും .ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളോടു കൂടി രോഗവ്യാപനം കൂടുന്നതായാണ് വിലയിരുത്തല്‍ . ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ പലഘട്ടങ്ങളിലും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് വഴി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.രോഗ വ്യാപനം തുടങ്ങിയതിനു ശേഷം ഇത് ആറാമത്തെ തവണയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്
Discussion about this post