ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം നിയന്ത്രണ വിധേയമായെന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ എം.എം നരവനെ.ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം പറഞ്ഞു തീർക്കാനുള്ള ശ്രമത്തിലാണെന്നും ജനറൽ നരവനെ വ്യക്തമാക്കി.മാത്രമല്ല, നേപ്പാളും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അയൽ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയൊരിക്കലും വിച്ഛേദിക്കില്ലെന്ന് മാധ്യമങ്ങളോട് എം.എം നരവനെ കൂട്ടിച്ചേർത്തു.
ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കം നിയന്ത്രണവിധേയമായെന്ന് ഉറപ്പ് നൽകുകയാണെന്നും തർക്കങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.കിഴക്കൻ ലഡാക്കിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പാക്കുന്നതിന് ചൈനയുടെ സൈനിക തലവനുമായി ജൂൺ 6 ന് എം.എം നരവനെ കൂടികാഴ്ച നടത്തിയിരുന്നു.
Discussion about this post