കോവിഡ് ബാധയുണ്ടോന്ന് പരിശോധിക്കാൻ പൂനെ ഇനി മുതൽ റോബോട്ടിനെ രംഗത്തിറക്കി ആർ.പി.എഫ്..പൂനെയിലെ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആണ് ‘ക്യാപ്റ്റൻ അർജുൻ’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.പൂനെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരെ ‘ക്യാപ്റ്റൻ അർജുന്റെ’ നേതൃത്വത്തിൽ ഇനി മുതൽ പരിശോധന നടത്തും.
‘ക്യാപ്റ്റൻ അർജുൻ’ എന്ന ഈ റോബോട്ടിൽ മോഷൻ സെൻസറും, തെർമൽ സെൻസറും ഒരു പി.ടി.സെഡ് ക്യാമറയും, ഒരു ഡോം ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.സാധാരണ നിലയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കാമറയിൽ ഉപയോഗിച്ചിരിക്കുന്ന അൽഗൊരിതങ്ങൾക്ക് സാധിക്കുമെന്നത് ഈ റോബോട്ടിന്റെ സവിശേഷതയാണ്.
Discussion about this post