പാരീസ്: ഫ്രാന്‍സില്‍ അതിവേഗ ട്രെയിനില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ ഫ്രാന്‍സിലെ അരാസിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. ആക്രമണം നടത്തിയ 26 വയസുള്ള മൊറോക്കോക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കലാഷ്‌നിക്കോവ് റൈഫിളും പിസ്റ്റളും കത്തിയും ഉപയോഗിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്. രണ്ടു പേര്‍ക്ക് വെടിവയ്പിലും ഒരാള്‍ക്ക് കഠാര ആക്രമണത്തിലുമാണ് പരിക്കേറ്റത്. ഇയാളെ ട്രെയിനിലെ യാത്രക്കാര്‍ തന്നെ സാഹസികമായി പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Discussion about this post