തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎല്‍എ, ജെ അന്പഴകന് കൊറോണ ബാധിച്ച് മരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു അന്പഴകന്. ഇദ്ദേഹം ഡിഎംകെ എംഎല്‍എയായിരുന്നു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് ഇദ്ദേഹം. ജൂണ്‍ 2നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
Discussion about this post