മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ സുശാന്ത് സിംഗ് രജ്പുത് ഞായറാഴ്ച ആത്മഹത്യ ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ബാന്ദ്ര വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു.കഴിഞ്ഞ ആറുമാസമായി ഇയാള്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിഷാദമാണ് സുശാന്തിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.നടന്റെ മുന്‍ മാനേജര്‍ ദിഷ സാലിയനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുള്ള സംഭവങ്ങളാണോ നടന്റെ മരണത്തിനു കാരണം എന്നാണ് ഇപ്പോൾ സിനിമ ലോകം ചർച്ച ചെയ്യുന്നത്.
കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സുശാന്ത് 12 ചിത്രങ്ങളില്‍ അഭിനയിച്ചു. എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
പന്ത്രണ്ടോളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സുശാന്ത് ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഇന്‍ മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.












