കോവിഡ് -19ന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ ഏർപ്പെടുത്തി ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഇനി മുതൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയോ, സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 5,000 രൂപ പിഴ നൽകുകയോ 6 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയോ വേണ്ടി വരും.ക്വാറന്റൈൻ തെറ്റിച്ചു പുറത്തിറങ്ങി നടക്കുന്നവർക്കും ഈ ശിക്ഷ ബാധകമാണ്.
സംസ്ഥാനത്തിന്റെ പകർച്ചവ്യാധി പ്രതിരോധ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഗവർണറായ ബേബി റാണി മൗര്യ ഓർഡിനൻസ് ഇറക്കിയിരുന്നു.അങ്ങനെ ഭേദഗതി വരുത്തിയ പുതിയ ആക്ടിലാണ് ഈ ശിക്ഷാ നടപടികൾ രേഖപ്പെടുത്തിയിട്ടുള്ളത്.കൊറോണയുടെ വ്യാപനത്തെ തുടർന്ന് പകർച്ചവ്യാധി നിരോധന നിയമത്തിൽ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
Discussion about this post