അമേരിക്കയിലെ അറ്റ്ലാന്റാ നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിനിടെ ഒരു കറുത്ത വർഗക്കാരനെ വെടിവെച്ചു കൊന്നു.ഇതേ തുടർന്ന്, നഗരത്തിന്റെ പോലീസ് മേധാവിയായ എറീക്കാ ഷീൽഡ്സ് രാജി വെച്ചു.ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ചു കൊന്നതിന്റെ പ്രതിഷേധം അമേരിക്കയിൽ നടന്നു വരികയായിരുന്നു.അതിനിടയിൽ നടന്ന ഈ കൊലപാതകം പ്രതിഷേധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
റെയ്ഷാർഡ് ബ്രൂക്ക്സ് എന്ന 27 വയസ്സുകാരനാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്.പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ബ്രൂക്ക്സ് പോലീസുമായി സഹകരിച്ചില്ലെന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതുകൊണ്ടാണ് വെടിവെച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.വെടിയേറ്റ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ബ്രൂക്ക്സിന്റെ ജീവൻ രക്ഷിക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post