ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ ഓൺലൈൻ ഗ്യാസ് എക്സ്ചേഞ്ച് ആരംഭിച്ച് ഇന്ത്യൻ സർക്കാർ. ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് അഥവാ ഐ.ജി.ഇ എന്നാണ് കേന്ദ്ര സർക്കാർ ഇതിനു പേര് നൽകിയിരിക്കുന്നത്.കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ, ഓൺലൈനായി തിങ്കളാഴ്ച എക്സ്ചേഞ്ച് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ഐ.ജി.ഇ ഗ്യാസ് വിതരണം ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാതെ, ന്യായമായ വിലയും വിതരണവും ഉറപ്പാക്കാനായി പ്രകൃതിവാതക മേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇതൊന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Discussion about this post