ഉത്തര – ദക്ഷിണ കൊറിയകൾക്കിടയിൽ സ്ഥാപിച്ചിരുന്ന ലിയെയ്സൺ ഓഫീസ് ഉത്തര കൊറിയ തകർത്ത സംഭവത്തിൽ, ഉത്തര കൊറിയക്കെതിരെ വിപരീത ഫലം നൽകുന്ന നടപടികൾ ദക്ഷിണ കൊറിയയെടുക്കരുതെന്ന് നിർദേശിച്ച് അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം, പരസ്പരം ആശയ വിനിമയം നടത്തുന്നതിനായി സ്ഥാപിച്ച ഓഫീസ് ഉത്തര കൊറിയ തകർക്കുകയായിരുന്നു.
സമാധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെ 2018 ലാണ് മധ്യസ്ഥത വഹിക്കാൻ വേണ്ടി ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിൽ ലിയെയ്സൺ ഓഫിസ് സ്ഥാപിച്ചത്.ഉത്തര കൊറിയയുടെ പ്രസിഡന്റായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഉപകാരമില്ലാത്ത ലിയെയ്സൺ ഓഫീസ് തകർത്തു കളയുമെന്ന പ്രസ്താവന നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നാല് നിലയുള്ള ലൈസൺ ഓഫീസ് ഉത്തര കൊറിയ തകർത്തത്.












