അഭിമന്യു കൊലക്കേസ് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ. മാർക്സിസ്റ്റുകാരുടെ ചിറകിനടിയിൽ എന്നും മുസ്ലീം തീവ്രവാദികൾ സുരക്ഷിതരാണ്. അതിനുള്ള ഉത്തമോദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബി രാധാകൃഷ്ണ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അഭിമന്യു കൊലക്കേസ് NIA അന്വേഷിക്കണം
————————————————————————
മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യു മുസ്ളീം തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചതാണ്.ആ കേസിലെ പ്രതി ഇന്ന് കോടതിയിൽ കീഴടങ്ങി.
മാർക്സിസ്റ്റുകാരുടെ ചിറകിനടിയിൽ എന്നും മുസ്ലിം തീവ്രവാദികൾ സുരക്ഷിതരാണ്.അതിനുള്ള ഉത്തമോദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകം. ഈ കൊലക്കേസിലെ പ്രതികളെ പിടികൂടാത്തതിനെതിരെ ഇതര വിദ്യാർത്ഥി സംഘടനകൾ വരെ സമരം നടത്തുമ്പോഴും ക്യാമ്പസിനുള്ളില് സ്മാരകം സ്ഥാപിച്ച എസ്.എഫ്.ഐക്ക് അനക്കമില്ല. പ്രതിഷേധിച്ച അഭിമന്യൂവിന്റെ കുടുംബവും പിന്നീട് നിശബ്ദരായി.അല്ലെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ടു നിശ്ശബ്ദരാക്കി.
ഇന്ന് കോടതിയിൽ കീഴടങ്ങിയ ആൾ ,കേസിലെ ഏറ്റവും പ്രധാന പ്രതിയാണ് .പോലീസ് കുറ്റപത്രപ്രകാരം അഭിമന്യുവിനെ കുത്തിയത് ഇയാളാണ്.ഇയാൾ രാജ്യം വിട്ടു എന്നായിരുന്നു ഇന്നലെ വരെ പോലീസ് ഭാഷ്യം.അത് ശരി തന്നെയാകാനാണ് സാധ്യതയും.കേരളത്തിലെ എയർപോർട്ടുകൾ വഴി ഇതേപേരിലൊരാൾ യാത്ര ചെയ്തതായി രേഖകളില്ല.അപ്പോൾ പിന്നെ ഇയാൾ വ്യാജപാസ്സ്പോര്ട് ഉപയാഗിച്ചിട്ടുണ്ട്.അത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് .അതിനാൽ അഭിമന്യു കൊലക്കേസ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി -N I A -അന്വേഷിക്കണം .
പിണറായി സർക്കാരിന്റെ നിയന്ത്രണത്തിൽ കേരളാ പോലീസ് വന്ധ്യംകരിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് അഭിമന്യു കൊലക്കേസിലെ മിക്ക പ്രതികളും കീഴടങ്ങിയിരിക്കുന്നത്.അതൊക്കെ മാർക്സിസ്റ് പാർട്ടിയുമായുള്ള അഡ്ജസ്റ് മെന്റുകളാണ്.കേരളാ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷിച്ചാൽ അഭിമന്യു കൊലക്കേസ് വെറും രാഷ്ട്രീയ സംഘർഷമോ വിദ്യാർത്ഥി സംഘട്ടനമോ ആയി മാറും.
രാജ്യതാത്പര്യത്തെ ഹനിക്കുന്ന നിരവധി ഘടകങ്ങൾ ഈ കൊലപാതകത്തിൽ ചേർന്നിട്ടുണ്ടെന്നു ആർക്കും മനസ്സിലാകും.മുസ്ലിം തീവ്ര വാദികളോട് എന്നും രഹസ്യ ബാന്ധവം നടത്തുന്ന സിപിഎം ഈ കേസ് അട്ടിമറിക്കും . നാലോ അഞ്ചോ വോട്ടിനു വേണ്ടി പതിവ് പോലെ അവർ രക്തസാക്ഷിയെ ഒറ്റിക്കൊടുക്കും .അതൊക്കെ നിലനിൽക്കുമ്പോഴും അതിലേറെ അപകടകരമാണ് വ്യാജ പാസ്പോര്ട്ട് വിഷയം.
സംസ്ഥാന സർക്കാർ അതിന്റെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കണം.
എത്രയും വേഗം ഈ കേസ് N I A ക്കു വിടണം .
https://www.facebook.com/brmenonbjp/photos/a.361801567317223/1612939835536717/?type=3&__xts__%5B0%5D=68.ARCTlgJJppNWc_eyRvAm7aDsBD5KaiWm3kwyeRwXctEFJS9nwmqosr4_tXlgGZ6TMDu9dd4Yl5G3fbkViVv4iafexj6Zn2BpLQualtQMRn8nqZoDkxwRypfEa3wlng8D8OqoeymjBX91DiM6NJxahPuJklDqu7UZdaMav2ajIUL9ezK6ofCRmICo8hILQkD8guEUsLvHATLzaCJZWFj-jwLNvRYFUZHcDJE8TAoeUr7Tkm7fG9A59mZZ0vjMeQhBZ5K9c_4DEuCy5brnJOeZrFqE4gtQpjGKxxGU3gvP6nzP3Wg8TEQho4oVOzgqdECNY66kkb-GO9hTFsmAOqEFUCFa-A&__tn__=-R
Discussion about this post