ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്വീകരണ വാദികൾ.യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി വിഘടനവാദ സംഘടനയായ ‘സിക്ക്സ് ഫോർ ജസ്റ്റിസ് ‘ ആണ് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് കത്തെഴുതിയത്.പാകിസ്ഥാന്റെ ഐഎസ്ഐ പിന്താങ്ങുന്ന സംഘടനയാണ് ‘സിക്ക്സ് ഫോർ ജസ്റ്റിസ് ‘.1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതു മുതൽ കഷ്ടതയനുഭവിക്കുന്ന വർഗനശീകരണം സംഭവിച്ചവർ എന്നാണ് ‘സിക്ക്സ് ഫോർ ജസ്റ്റിസ്’ സംഘടനയിലുള്ളവർ അവരെ തന്നെ വിളിക്കുന്നത്.
പഞ്ചാബ്- കശ്മീർ മേഖലയിലുള്ള സിഖുകാരെ സംഘടിപ്പിച്ച് പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യവുമായി പ്രവർത്തിക്കുന്നവരാണ് ഇവർ.വിഘടനവാദികളെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ വർഷമാണ് മോദി സർക്കാർ ‘സിക്ക്സ് ഫോർ ജസ്റ്റിസ് ‘ എന്ന സംഘടന രാജ്യത്ത് നിരോധിക്കുന്നത്.ഈ സംഘടന സ്വയം ‘സിക്ക് പരമാധികാര സംഘടന’ എന്നാണ് വിശേഷിപ്പിക്കുന്നത്.
Discussion about this post