സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ചില പ്രമുഖ താരങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുന്നതിനിടെ ഷാരൂഖ് ഖാന്‍, സെയ്ഫ് അലിഖാന്‍ എന്നിവരോട് മറ്റൊരു നടന്‍ വായടയ്ക്കാന്‍ പറഞ്ഞ വീഡിയൊ വൈറലാക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. നടന്‍ നീല്‍ നിതിന്‍ മുകേഷിന്റെ ഒരു വീഡിയോ ആണ ഇപ്പോഴത്തെ ചര്‍ച്ച. തന്റെ പേരിനെ കുറിച്ച് ഷാരൂഖ് ഖാനും സെയ്ഫ് അലിഖാനും പറഞ്ഞ ‘തമാശ’യോടുള്ള നീലിന്റെ ചൂടന്‍ പ്രതികരണമാണ് വീഡിയോയില്‍.
ഇരുവരും തന്നെ അപമാനിക്കുകയാണ് എന്ന് പറഞ്ഞ നീല്‍, ഖാന്‍മാരോട് വായടയ്ക്കാനും പറഞ്ഞു.
‘ആദ്യമായി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പക്ഷേ നിങ്ങളുടെ ചോദ്യം എന്നെ അപമാനിക്കുന്നതാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, സാര്‍. എന്റെ പിതാവ് ഇവിടെ ഇരിക്കുന്നത് നിങ്ങള്‍ക്ക് കണ്ടുകൂടെ. നിങ്ങള്‍ രണ്ടുപേരും വായടയ്ക്കുന്നതാകും നല്ലതെന്ന് എനിക്കു തോന്നുന്നു. ഇന്ന് ഇവിടെ എത്തി നില്‍ക്കുവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സാര്‍. ഈ അപമാനം ഞാന്‍ അര്‍ഹിക്കുന്നില്ല. നിങ്ങള്‍ എന്നോട് ചോദ്യം ചോദിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. പക്ഷേ, ഇത് ശരിയല്ല,’ നീല്‍ പറയുന്നു. ?
നീലിന്റെ പേരിനൊപ്പം ഖാന്‍, റോഷന്‍ തുടങ്ങിയ സര്‍ നെയിം ഇല്ലാത്തത് എന്ത് എന്നായിരുന്നു പ്രമുഖ ബോളിവുഡ് താരങ്ങള്‍ കാണികളായുള്ള ഷോയ്ക്കിടെ ഖാന്‍മാരുടെ ചോദ്യം. ഖാന്‍ മാരുടെ ചോദ്യം ആസ്വദിച്ച സദസ് നീലിന്റെ മറുപടിയില്‍ നിശബ്ദരാവുന്നതും സ്തബന്ധരാവുന്നതും കാണാം-
വീഡിയൊ
https://twitter.com/RajReddy_45/status/1272618564772483073













Discussion about this post