ശ്രീനഗർ : കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ 8 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.കശ്‌മീരിലെ ഷോപിയാനിലും പാംപോറിലും സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്.പാംപോറിലെ സൈനിക നീക്കത്തിനിടെ പള്ളിയിലൊളിച്ച രണ്ടു തീവ്രവാദികളെ തന്ത്രപരമായാണ് സൈന്യം വധിച്ചത്.
ഏറ്റുമുട്ടലിനിടയിൽ മസ്ജിദിലേക്ക് ഭീകരർ ഓടിക്കയറിയപ്പോൾ കണ്ണീർ വാതകം ഉപയോഗിച്ച് തീവ്രവാദികളെ പുറത്തെത്തിച്ചതിനു ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു.ഷോപിയാനിലും പാംപോറിലും തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനു പിന്നാലെ സുരക്ഷാ സൈന്യം സൈനിക നീക്കം ആരംഭിക്കുകയായിരുന്നു.ഷോപ്പിയാനിൽ അഞ്ചും പാംപോറിൽ മൂന്നും തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.കശ്മീരിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് ഇരുപതിലധികം തീവ്രവാദികളാണ്.
Discussion about this post