ന്യൂഡൽഹി : ഗാൽവൻ വാലിയിലെ നിയന്ത്രണ രേഖയ്ക്കിപ്പുറത്തേക്കു കടന്ന് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ചൈനീസ് സൈന്യം ശ്രമിച്ചതാണ് അതിർത്തിയിലെ ആക്രമണത്തിനു വഴിവെച്ചതെന്ന് കേന്ദ്ര സർക്കാർ.20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ട്ടപ്പെട്ടത് ഈ പ്രവർത്തി തടയാൻ ശ്രമിച്ചത് കൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യൻ മണ്ണിലേക്ക് ആരും കടന്നു കയറിയിട്ടില്ലെന്നാണ് ഇന്നലെ സർവകക്ഷി യോഗത്തിൽ പറഞ്ഞത്.ആ പരാമർശം വിവാദമായതിനെ തുടർന്നാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്.പ്രധാന മന്ത്രിയുടെ ഈ പരമാർശത്തെ ദുരുദ്ദേശത്തോട് കൂടി ഒരു വിഭാഗം ആളുകൾ വളച്ചൊടിക്കുകയാണെന്നും വിശദീകരണത്തിൽ സൂചിപ്പിക്കുന്നുണ്ട്.
Discussion about this post