ജനീവ: ലോകം കൊറോണയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം. ഇറ്റലിയില്‍ ഡിസംബറില്‍ തന്നെ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകള്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ലോകം പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. പലര്‍ക്കും വീട്ടിലായിരിക്കുന്നത് മടുപ്പുളവാക്കുന്നു. പക്ഷേ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ലോകമെമ്പാടും ഇതുവരെ 4,59,849 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 86,56,037 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post