ഇടുക്കി : കട്ടപ്പനയിൽ കോവിഡ് ബാധിച്ച ആശാവർക്കറുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനാവാതെ കുഴങ്ങി അധികൃതർ.ഇവർക്ക് രോഗം ബാധിച്ച ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
നിരവധി വീടുകളിലാണ് ഇവർ മരുന്ന് വിതരണം ചെയ്യാനായി പോയത്.യാത്രയ്ക്കിടെ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും പോയതായാണ് അധികൃതർക്ക് വിവരം ലഭിച്ചിരിക്കുന്നത്.ആശാ വർകർക്കടക്കം 11 പേർക്കാണ് ഇന്നലെ ഇടുക്കിയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
Discussion about this post