നിരവധി ഹിന്ദുക്കളെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കി എന്ന് ആരോപണമുയര്‍ന്ന മലബാര്‍ കലാപത്തില്‍ പങ്കെടുത്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയ. മലബാര്‍ കാലം ഹിന്ദു കൂട്ടക്കൊലയാണെന്നും, അതിന് നേതൃത്വം നല്‍കിയവരുടെ ജീവിതം സിനിമയാക്കാനുള്ള നീക്കം ശരിയല്ലെന്നും പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
മലബാര്‍ കാലാപത്തിനിടെ ഹിന്ദു കുടുംബങ്ങള്‍ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ കുമാരനാശാന്‍ എഴുതിയ ദുരവസ്ഥ പൃഥിവ്രാജ് വായിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/PrithvirajSukumaran/posts/3034888606566183
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നന്‍’ എന്ന പേരിലാണ് സിനിമയാക്കുന്നത്.ആഷിഖ് അബുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് നായകന്‍. 2021 ല്‍ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെ-
”ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.”
സിക്കന്ദര്‍, മോയ്തീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസിയുടെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതം പൂര്‍ത്തിയാക്കി പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് ജോര്‍ദ്ദാനില്‍ നിന്ന് മടങ്ങിയെത്തിയത്.
https://www.facebook.com/photo.php?fbid=3280914418640119&set=a.236990423032549&type=3&theater
https://www.facebook.com/NikhilDasz/posts/10216810257918421














Discussion about this post