മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലേക്ക് തിരിച്ചു.ഈ സന്ദർശനത്തിൽ റഷ്യയുമായുള്ള പ്രതിരോധ പങ്കാളിത്തം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് സൂചനകൾ. മോസ്കോയിലെ റെഡ്സ്‌ക്വയറിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് വിക്ടറി ഡേ പരേഡിലും രാജ്‌നാഥ് സിംഗ് പങ്കെടുക്കും.രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ വിജയം ആഘോഷിച്ചു കൊണ്ടുള്ള പരേഡാണിത്.
പണമിടപാടുകൾ മുഴുവൻ അവസാനിച്ചിട്ടും ഇന്ത്യയിലേക്കെത്താൻ വൈകുന്ന റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ചും മന്ത്രി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനോട് സംസാരിക്കും. മാത്രമല്ല,സുഖോയ് എസ് യു -30എംകെഐ, മിഗ് -29 എന്നീ ഫൈറ്റർ ജെറ്റുകൾ റഷ്യയിൽ നിന്നും വാങ്ങാനുള്ള ഉദ്ദേശവും ഇന്ത്യക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമണത്തെ കുറിച്ചും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി രാജ്നാഥ് സിങ് ചർച്ച ചെയ്യും.
Discussion about this post