പി ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. സിനിമയിലെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുവെന്നാണ് വിവരം. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് ‘ഷഹീദ് വാരിയംകുന്നന്’ എന്നാണ്.
‘തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര് തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നാണ് ചിത്രത്തിന്റെ പരസ്യവാചകമായി നല്‍കിയിരിക്കുന്നത്.
2017ല്‍ പുറത്തിറങ്ങിയ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ ആണ് പിടി കുഞ്ഞുമുഹമ്മദിന്റെ അവസാനമിറങ്ങിയ ചിത്രം. മഗ്രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന് എന്നീ ചിത്രങ്ങളുടെയും സംവിധായകന് ഇദ്ദേഹമാണ്.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിഖ് അബുവും സിനിമയാക്കുന്നുണ്ട്. ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
സിക്കന്ദറും മൊയ്ദീനും നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹര്‍ഷദ്, റമീസ് എന്നിവരാണ്.
Discussion about this post