ചൈനയും റഷ്യയും ഇന്ത്യയും തമ്മിലുള്ള ത്രികക്ഷി യോഗത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ സംഭാവനകൾ വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.വീഡിയോ കോൺഫറൻസ് വഴിയാണ് യോഗത്തിൽ കേന്ദ്രമന്ത്രി പങ്കെടുത്തത്.യോഗത്തിൽ പ്രസംഗിക്കവേ, രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് റഷ്യയ്ക്കും ചൈനയ്ക്കുമായി ഉല്പാദന ശൃംഖല ഇന്ത്യ തുറന്നു വച്ചിരുന്നതായും എന്നാൽ, ഇന്ത്യ നൽകിയ സംഭാവനകൾക്ക് ചരിത്രത്തിൽ വേണ്ടത്ര സ്ഥാനം ലഭിച്ചിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു.
നാസിസത്തെയും ഫാസിസത്തെയും ഇല്ലാതാക്കാനുള്ള രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടിയത് 23 ലക്ഷം ഇന്ത്യൻ സൈനികരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.അതേ സമയം, 14 മില്യൺ ഇന്ത്യക്കാർ യുദ്ധസാമഗ്രികൾ ഉല്പാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായും മന്ത്രി യോഗത്തിൽ പറഞ്ഞു.റഷ്യയിൽ ഇപ്പോൾ ആഘോഷിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രി ഈ കാര്യങ്ങളെല്ലാം സൂചിപ്പിച്ചത്.
Discussion about this post