സിനിമയിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പൃഥ്വിരാജിനെ പോലെയുള്ളവര്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന് തിരക്കഥയെഴുതുന്ന റമീസ് മുഹമ്മദിനെ അറിയുമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. ശക്തമായ ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളും, സ്ത്രി വിരുദ്ധനുമാണ് റമീസ് എന്നാണ് ആരോപണം. ഇതിന് ഉദാഹരണമായി റമീസിന്റെ പഴയ കാല ഫേസ്ബുക്ക് പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നടി ലഷ്മി റായിയെ പൊതു മധ്യത്തില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ റമീസ് മുഹമ്മദ് ഇട്ട സ്ത്രീ വിരുദ്ധ പോസ്റ്റാണ് ഇതിലൊന്ന്. ലഷ്മി റായിയുടെ അര്‍ദ്ധ നഗ്ന ശരീരം കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട ചിലര്‍ കയറി പിടിച്ചെന്നും, ശരീരം മൂടിയിരുന്നെങ്കില്‍ ഇത് ഉണ്ടാവില്ല എന്നുമായിരുന്നു റമീസിന്റെ നിലപാട്. ഇത് പറഞ്ഞാല്‍ ഇസ്ലാം പെണ്ണിനെ അടിച്ചമര്‍ത്തല്‍ ആയെന്നും ഇയാള്‍ പറയുന്നു.

സിനിമ നടിയ്‌ക്കെതിരെ ഇത്തരം ഒരു പരാമര്‍ശം നടത്തിയ ആളിന്റെ സിനിമയില്‍ അഭിനയിക്കുന്ന പൃഥ്വിരാജ് ഇക്കാര്യം ഉടന്‍ വിശദീകരിക്കുമെന്നാണ് കരുതുന്നത് എന്നാണ് ചിലരുടെ പരിഹാസം. മോഹന്‍ലാലിന്റെ സിനിമയില്‍ പുരുഷ മേധാവിത്വവും, പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍ ഹിന്ദു ബിംബങ്ങളും, മമ്മൂട്ടി ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ ഡയലോഗും കണ്ട് പ്രതികരിക്കാനിറങ്ങുന്നവര്‍ സിനിമയ്ക്ക് സ്വന്തം നിലപാടുകളുണ്ട് അതില്‍ ഇടപെടരുത് എന്ന് പറയുന്നതിനെയും ചിലര്‍ കളിയാക്കുന്നു.
സിനിമയുടെ തിരക്കഥാകൃത്തിന്റെ ജനാധിപത്യ വിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റുകളും, വിഗ്രഹാരാധനയേയും മറ്റും എതിര്‍ക്കുന്ന ഇസ്ലാമിക കാഴ്ചപ്പാടുള്ള കുറിപ്പുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമ ശക്തിയഉള്ള മാധ്യമമാണെന്നും, ഇസ്ലാമിക് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത് ഉപയോഗിക്കണമെന്നും ഉള്ള റമീസിന്റെതേയാ കുറിപ്പും നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ചില ഫേസ്ബുക്ക് പേജിന്റെ മോഡറേറ്ററാണ് ഇയാളെന്നും ചിലര്‍ ആരോപിക്കുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഗൂഢാലോചനയാണ് സിനിമയ്ക്ക് പിന്നിലെന്നാണ് ആരോപണം.

മതം മാറ്റവും, ഹിന്ദു കൂട്ടക്കൊലയും, ബലാത്സംഗങ്ങളും അരങ്ങേറിയ മാപ്പിള ലഹളയെ മഹത്വത്ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പൃഥ്വിരാജ് ഇതുമായി സഹകരിക്കരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി റമീസും രംഗത്തെത്തിയിട്ടുണ്ട്. എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മുമ്പ്, ആദ്യമായി എഫ് ബി യില്‍ ഒക്കെ വന്ന കാലത്ത് ആവേശത്തില്‍ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട് എന്നാണ് റമീസിന്റെ വിശദീകരണം. എട്ടോ ഒമ്പതോ വര്‍ഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക് എന്നും ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
https://www.facebook.com/rameesmohamed.odakkal/posts/4074552352617665













Discussion about this post