ന്യൂഡൽഹി : നേപ്പാൾ പാർലമെന്റിൽ നേപ്പാൾ ഭൂമി ചൈന കയ്യേറിയതിനെരെ പ്രതിഷേധ പ്രമേയം സമർപ്പിച്ച് നേപ്പാളിലെ കോൺഗ്രസ് നേതാക്കൾ.കോൺഗ്രസ് നേതാക്കളായ ദേവേന്ദ്ര രാജ് കണ്ടേൽ, സത്യനാരായണ ശർമ ഖാനൽ, സഞ്ജയ് കുമാർ ഗൗതം എന്നിവരാണ് നേപ്പാൾ പാർലിമെന്റിന്റെ അധോസഭയിൽ പ്രമേയം സമർപ്പിച്ചിരിക്കുന്നത്. നേപ്പാൾ പാർലിമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് നേപ്പാളി കോൺഗ്രസ് പാർട്ടി.
കുറച്ചു നാൾ മുന്നേ ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ് മുതലായവ കൂട്ടിച്ചേർത്ത് ഇതേ സഭയിൽ മാപ്പ് അവതരിപ്പിച്ചിരുന്നുവെന്നതാണ് രസകരമായ വസ്തുത. ഇതിനു പിറകെ, 64 ഹെക്ടർ ചൈന പിടിച്ചെടുത്തതായാണ് പ്രമേയത്തിൽ സൂചിപ്പിക്കുന്നത്.നേപ്പാളിന്റെ ഡോലക, ഹുംല, സിന്ധുപാൽചൗക്ക്, ശംഖുവാസഭ, ഗോർഖ, റാസുവാ എന്നീ പ്രദേശങ്ങളാണ് ചൈന പിടിച്ചെടുത്തത്.നേപ്പാൾ പ്രധാനമന്ത്രിയായ കെ.പി ശർമ ഒലി നേപ്പാൾ പ്രദേശങ്ങൾ ചൈന പിടിച്ചെടുത്ത സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post