ബെംഗളൂരു : ഐസിസ് ഭീകരസംഘടനയില്‍ അംഗങ്ങളാകുന്നതിനായി പോയ 9 അംഗ ഇന്ത്യന്‍ സംഘത്തെ തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചയാതി റിപ്പോര്‍ട്ട്. എഞ്ചനീയര്‍ ഉള്‍പ്പെട്ട സംഘം സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് തുര്‍ക്കി പൊലീസ് ഇവരെ പിടികൂടിയത്. ഇന്നു പുലര്‍ച്ചെ ബെംഗളൂരുവിലെത്തിയ ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കര്‍ണാടകയില്‍ നിന്നുള്ള എഞ്ചിനീയറായ ഇബ്രാഹിം നൗഫല്‍(24), തെലങ്കാനയില്‍ നിന്നുള്ള ജാവേദ് ബാബ(24), എന്നിവരും ചെന്നൈയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുല്‍ അഹാദ്(46), ഇയാളുടെ ഭാര്യ, അഞ്ചു കുട്ടികള്‍ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ഡിസംബര്‍ 24നാണ് ടൂറിസ്റ്റ് വീസയില്‍ ഇവര്‍ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലേക്ക് പോയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ജനുവരി 30 ന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോളാണ് പിടിയിലാകുന്നത്.
അതേസമയം ഐസിസില്‍ ചേരുന്നതിനായി ഹൈദരാബാദില്‍ നിന്ന് പോയ 19 കാരിയായ യുവതിയും മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് കമ്മീഷണര്‍ എം. മഹേന്ദര്‍ റെഡ്ഡിയാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. ഇപ്പോള്‍ ഖത്തറില്‍ തമാസിക്കുന്ന യുവതി അവിടെ തനിക്കാപ്പം താമസിക്കുന്ന ഖത്തര്‍ സ്വദേശിനിക്കൊപ്പമാണു തുര്‍ക്കിയിലേക്കു പോയത്. എന്നാല്‍ ഇറാക്കിലെയും സിറിയയിലെയും യഥാര്‍ഥ അവസ്ഥ മനസിലാക്കിയപ്പോള്‍ മടങ്ങിപ്പോരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോടു പറഞ്ഞു.
Discussion about this post