തിരുവന്തപുരം : കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു.വയനാട്, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇതേത്തുടർന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ മീൻപിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post