തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ പിന്‍വലിച്ച് സര്‍ക്കാര്‍. സാധാരണ ദിവസങ്ങളിലേതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവിറങ്ങി.
ആരാധനാലയങ്ങൾ തുറന്നതിനാലും പരീക്ഷകൾ നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്ച ലോക് ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നല്കിയ ഇളവുകള്‍ പരിശോധിച്ച് തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം കണ്ടെയ്മെന്റ് സോണുകളിലും മറ്റും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും.
Discussion about this post