രാഷ്ട്രീയ ജനതാദളിന് കനത്ത തിരിച്ചടി നൽകി ബീഹാർ എംഎൽഎയും സംസ്ഥാന ഉപാധ്യക്ഷനുമായ വിജേന്ദ്ര യാദവ് പാർട്ടി വിടുന്നു.പാർട്ടിയിലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റു മുതിർന്ന പാർട്ടി നേതാക്കളും തനിക്ക് അർഹിക്കുന്ന ബഹുമാനം നൽകാത്തതിനാലാണ് പാർട്ടി വിടുന്നതെന്ന് ‘കിങ്മേക്കർ’ എന്നറിയപ്പെടുന്ന വിജേന്ദ്ര യാദവ് പറഞ്ഞു.രാഷ്‌ട്രീയ ജനതാദളിന്റെ തലവനായ ലാലു യാദവിന്റെ പെരുമാറ്റത്തിൽ കഴിഞ്ഞ 10 വർഷമായി കാര്യമായ മാറ്റങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായ 10 വർഷമാണ് തന്നെ പാർട്ടി അവഗണിച്ചതെന്നും പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ് ലാലു പ്രസാദ് യാദവാണെന്നും, അദ്ദേഹം തന്നെ നേതാവായി തുടരട്ടേയെന്നും വിജേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.1984 മുതൽ പാർട്ടിയിൽ സജീവമായുള്ള തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നുമുള്ള കാരണം കൊണ്ടാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.പുതിയ ഏതെങ്കിലും പാർട്ടിയിൽ ചേരണമോയെന്ന ചിന്ത ഇപ്പോഴില്ല, മുതിർന്ന പാർട്ടി നേതാക്കളെ ബഹുമാനിക്കുന്ന പാർട്ടിയിൽ മാത്രമേ താൻ അംഗമാവൂയെന്ന് വിജേന്ദ്ര യാദവ് വ്യക്തമാക്കി.
Discussion about this post